Facebook
Twitter
Google Plus
You Tube

Journels

Summary of What We Do...

ഓട്ടോറിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു

16th November 2020

ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലൊപ്മെന്റ് പ്രോഗ്രാമിന്റെയും തീരദേശ മഹിളാ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഓട്ടോറിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു. എഫ്. സി. ഡി. പി ഹാളിൽ വച്ചു നടന്ന ലളിതമായ ചടങ്ങിന്റെ ഉത്ഘാടനം കൊല്ലം ആർ. ടി. ഒ ശ്രീ. രാജീവ്‌ നിർവഹിച്ചു. തീരദേശ സ്ത്രീകൾക്ക് പുതിയ തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുകയും അതിലൂടെ അവർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് കൂടി ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് എഫ്. സി. ഡി. പി ചെയർപേഴ്സൺ സ്വാഗതകർമ്മം നിർവഹിച്ചു കൊണ്ടു പറഞ്ഞു. വ്യത്വസ്ഥ തൊഴിൽ മേഖലകളിൽ സ്ത്രീകൾ കൈവരിക്കുന്ന നേട്ടങ്ങൾ അഭിനന്ദർഹമാണെന്നും അതോടൊപ്പം ഇലക്ട്രിക് ഓട്ടോ ലൈസെൻസുകൾ നേടുക വഴി അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാനും, ലിംഗ സമത്വം കൈവരിക്കുവാനും സാധിക്കുമെന്ന് ഉത്ഘടനപ്രസംഗത്തിൽ കൊല്ലം ആർ. ടി. ഒ ശ്രീ. രാജീവ്‌ പറഞ്ഞു. ചടങ്ങിന് എഫ്. സി. ഡി. പി - ടി എം എസ് ഡയറക്ടർ ഫാ. ജോബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഉത്ഘടന കർമ്മത്തിന് ശേഷം നടന്ന പരിശീലന പരിപാടി കൊല്ലം ആർ. ടി. ഒ ശ്രീ. രാജീവ്‌ ഫ്ലാഗ് ചെയ്തു.
ടി എം എസ് അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ മേരി കരുവേലിൽ, ശ്രീ. വിനോദ് (ശ്രീകല ഡ്രൈവിംഗ് സ്കൂൾ, ആശ്രമാം), ശ്രീ. അനൂപ്‌രാജ് (പ്രൊജക്റ്റ്‌ കോർഡിനേറ്റർ) തുടങ്ങിയവർ സംസാരിച്ചു.

Recent News